ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്

News Photo 1 - Germany - Otta Nottathil - alcohol_ban_in_german_railway_stations_0ct_14_2026
ബര്‍ലിന്‍: ജര്‍മ്മനിയിലെ റെയില്‍വേ സ്റേറഷനുകളെ കൂടുതല്‍ സുരക്ഷിതവും വൃത്തിയുള്ളതുമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം പ്രാബല്യത്തില്‍ വന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അര്‍ദ്ധരാത്രിയോടെയാണ് പുതിയ ചട്ടം ഔദ്യോഗികമായി നടപ്പിലായത്. ഇതോടെ ജര്‍മ്മനിയിലുടനീളമുള്ള ഏകദേശം 5,700~ലധികം വരുന്ന ചെറുതും വലുതുമായ റെയില്‍വേ സ്റേറഷനുകളും അവയുടെ ട്രെയിന്‍ പ്ളാറ്റ്ഫോമുകളും പൂര്‍ണ്ണമായി മദ്യവിമുക്ത മേഖലകളായി മാറി.

ലക്ഷ്യം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ: യാത്രക്കാര്‍ക്ക് ട്രെയിന്‍ കാത്തിരിപ്പ് കൂടുതല്‍ സുരക്ഷിതവും സുഖകരവുമാക്കുന്നതിനൊപ്പം റെയില്‍വേ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് ജര്‍മ്മന്‍ റെയില്‍വേ ഓപ്പറേറ്ററായ ഡോയ്ചെ ബാന്‍ (ഉലൗേെരവല ആമവി) വ്യക്തമാക്കി. സ്റേറഷനുകളിലും പരിസരങ്ങളിലും മദ്യപര്‍ ഉണ്ടാക്കുന്ന അനിഷ്ട സംഭവങ്ങളും അക്രമങ്ങളും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. ടിക്കറ്റ് പരിശോധനയ്ക്കിടെ മദ്യപിച്ച യാത്രക്കാരന്റെ മര്‍ദ്ദനമേറ്റ് ട്രെയിന്‍ വാതില്‍ തകര്‍ന്ന് താഴെ വീണ് 26~കാരനായ സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റതും, ടിക്കറ്റില്ലാത്ത യാത്രക്കാരന്റെ ആക്രമണത്തില്‍ ട്രെയിന്‍ കണ്ടക്ടര്‍ കൊല്ലപ്പെട്ടതും ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

റെസ്റേറാറന്റുകള്‍ക്കും ട്രെയിനുകള്‍ക്കും ഇളവ്: സ്റേറഷന്‍ പരിസരങ്ങളിലും പ്ളാറ്റ്ഫോമുകളിലും മദ്യപാനം നിരോധിച്ചെങ്കിലും ചില പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്:

സ്റേറഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത പബ്ബുകള്‍, ബാറുകള്‍, റെസ്റേറാറന്റുകള്‍ തുടങ്ങിയ ആതിഥേയ സ്ഥാപനങ്ങളില്‍ മദ്യം വിളമ്പുന്നതിനും കഴിക്കുന്നതിനും തടസ്സമില്ല.

ട്രെയിനുകള്‍ക്കുള്ളിലെ മദ്യപാനത്തിന് ഈ നിരോധനം ബാധകമല്ല. ദീര്‍ഘദൂര ട്രെയിനുകളിലെ ബിസ്ട്രോകളില്‍ (ഛിയീമൃറ യശൃെേീെ) നിന്നും യാത്രക്കാര്‍ക്ക് പതിവുപോലെ പാനീയങ്ങള്‍ വാങ്ങിക്കഴിക്കാവുന്നതാണ്.

റെയില്‍വേയുടെ ആഭ്യന്തര ചട്ടം; ഫുട്ബോള്‍ ദിനങ്ങളിലും ഇളവില്ല: പുതിയ നിരോധനം ഒരു ക്രിമിനല്‍ നിയമമല്ല, മറിച്ച് റെയില്‍വേയുടെ ആഭ്യന്തര പെരുമാറ്റച്ചട്ടത്തിന്റെ (ഒമൗീെൃറിൗിഴ) ഭാഗമാണ്. അതിനാല്‍ പോലീസിനേക്കാള്‍ ഉപരി ഡോയ്ചെ ബാന്റെ സുരക്ഷാ വിഭാഗമായ "ഡി.ബി സിച്ചര്‍ഹൈറ്റ്' (ഉആ ടശരവലൃവലശേ) ഉദ്യോഗസ്ഥര്‍ക്കായിരിക്കും പരിശോധനയുടെയും നടപ്പിലാക്കലിന്റെയും പ്രാഥമിക ചുമതല. ബുണ്ടസ്ലിഗ ഫുട്ബോള്‍ മത്സര ദിവസങ്ങള്‍ പോലെയുള്ള വലിയ ആഘോഷങ്ങളുള്ള തിരക്കേറിയ ദിവസങ്ങളിലും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്ന് റെയില്‍വേ വക്താവ് വ്യക്തമാക്കി.

നേരത്തെ കൊളോണ്‍, മ്യൂണിക്ക്, ഹാംബര്‍ഗ്, ബെര്‍ലിന്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം പ്രധാന സ്റേറഷനുകളില്‍ ഈ പദ്ധതി വിജയകരമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് മാലിന്യങ്ങളും അനിഷ്ട സംഭവങ്ങളും കുറയ്ക്കാന്‍ സഹായിച്ചതായാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

ഭവനരഹിതരുടെ സംഘടനകള്‍ക്ക് ആശങ്ക: അതേസമയം, റെയില്‍വേയുടെ പുതിയ തീരുമാനത്തിനെതിരെ തെരുവില്‍ കഴിയുന്ന ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ കൂട്ടായ്മകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കഠിനമായ കാലാവസ്ഥകളില്‍ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ വീടില്ലാത്തവര്‍ക്ക് ആശ്രയമായിരുന്ന സ്റേറഷനുകളില്‍ നിന്ന് ഇവരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നത് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്തി സഹായമെത്തിക്കുന്നത് ദുഷ്കരമാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

- dated 16 Oct 2026

Comments:

Keywords: Germany - Otta Nottathil - alcohol_ban_in_german_railway_stations_0ct_14_2026 Germany - Otta Nottathil - alcohol_ban_in_german_railway_stations_0ct_14_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
indians_evaculate_in_berlin_with_police_force_oct_15_2026
ജര്‍മനി ബര്‍ലിനില്‍ കെട്ടിടത്തില്‍ നിന്ന് അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് ഒഴിപ്പിച്ചു; ഭൂരിഭാഗവും മലയാളികള്‍; കെട്ടിടം സീല്‍ ചെയ്ത് നഗരസഭ; അടിയന്തര സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസിയും മലയാളി കൂട്ടായ്മയും
minimum_wages_mini_job_salary_hike_germany_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ മിനിമം വേതനം 14.60 യൂറോയായി ഉയരും ; മിനിജോബ് വരുമാന പരിധി 633 യൂറോയാകും ; ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് നേട്ടം
BMW_rush_on_severance_packages_everyone_wants_oct_5_2026
ജര്‍മനി വന്‍ തുകയുടെ നഷ്ടപരിഹാര പാക്കേജ്; ജോലി രാജിവെക്കാന്‍ ബി.എം.ഡബ്ള്യു ജീവനക്കാരുടെ വന്‍ പ്രവാഹം; അപേക്ഷാ പോര്‍ട്ടല്‍ താല്‍ക്കാലികമായി പൂട്ടി കമ്പനി